Menu Close

റബ്ബർ ഗവേഷണകേന്ദ്രത്തിൽ ഡ്രോൺ പൈലറ്റ് ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ ‘ജൂനിയർ റിസേർച്ച് ഫെല്ലോ’ (അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ്) നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷ / വാക്ക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ / കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിഗ്രി/ഡിപ്ലോമയും ഡ്രോൺ പരീക്ഷണങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, ഡ്രോൺ പൈലറ്റ് ലൈസൻസ് ഉള്ളവരും ആയിരിക്കണം അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ പുതുപ്പള്ളിയിലെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ഓഫീസിലെ ഡയറക്ടർ ഓഫ് റിസേർച്ച് മുമ്പാകെ 2025 ജൂൺ 12 ന് രാവിലെ 9.30ന് വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി ഹാജരാകേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.