കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ രൂക്ഷമായ വരള്‍ച്ച മുന്‍കൂട്ടി കണ്ട് ചിറ്റൂര്‍ താലൂക്കില്‍ മുന്‍കരുതല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം. തമിഴ്നാട്ടില്‍നിന്ന് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. കിണറുകള്‍ വൃത്തിയാക്കി ജലസംഭരണം ഉറപ്പുവരുത്തണം. കര്‍ഷകരെ സഹായിക്കാനായി ഇടക്കാലത്ത് ചുള്ളിയാര്‍ ഡാം തുറന്നെങ്കിലും എലവഞ്ചേരി ഭാഗത്ത് വെള്ളം തീരെ ലഭിച്ചിട്ടില്ലെന്നും ഇതുമൂലം കൃഷിക്ക് ഉണക്കുഭീഷണി നിലനില്‍ക്കുകയാണെന്നും എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് അഭിപ്രായപ്പെട്ടു.