കോട്ടയം തലനാട് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ഗുണഭോക്താക്കൾക്ക് 2.70 ലക്ഷം രൂപ മുടക്കി 50 ശതമാനം സബ്സിഡിയോടെ പോത്തുകുട്ടികളെ വിതരണം ചെയ്തു. പോത്തുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി പ്രതിരോഗ മരുന്നുകളും നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു.