Menu Close

ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ തീയതി നീട്ടി

കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ 2025-26 അധ്യയന വർഷത്തിലെ +2/തത്തുല്യ യോഗ്യത അടിസ്ഥാനമായുള്ള താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള (25.04.2025 ലെ No. KAU EDU/743/2025 EDU F3 വിജ്ഞാപനം) അവസാനതിയതി 30.06.2025 വരെ നീട്ടിയിരിക്കുന്നു. ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ, ഡിപ്ലോമ ഇൻ റീറ്റെയിൽ മാനേജ്‌മന്റ് വിശദവിവരങ്ങൾക്കും, അപേക്ഷ സമർപ്പിക്കുന്നതിനും www.admissions.kau.in എന്ന സർവകലാശാല വെബ് പോർട്ടൽ സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് 0487-243-8139 എന്ന നമ്പറിൽ (രാവിലെ 10 മുതൽ വൈകീട്ട് 5 വരെ) ബന്ധപ്പെടാവുന്നതാണ്.