Menu Close

ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 സെപ്റ്റംബര്‍ 2-ാം തീയതിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 135/- രൂപ. വിലാസം – ക്ഷീരപരിശീലന കേന്ദ്രം പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ. തിരുവനന്തപുരം – 695004, ഇ-മെയില്‍ – principaldtctvm@gmail.com, ഫോൺ – 0471- 2440911