ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 18, 19 തീയതികളിലായി ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ എന്ന വിഷയത്തില്‍ 2 ദിവസത്തെ പരിശീലനം നടത്തുന്നു. നിലവില്‍ പത്തോ അതില്‍ അധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഡിസംബര്‍ 16 വൈകുന്നേരം 5 മണി വരെ ഫോണ്‍ മുഖേനയോ 8089391209 എന്ന വാട്സ്അപ്പ് നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പരിശീലനം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 20 രൂപയും കൊണ്ടുവരേണ്ടതാണ്. ഫോൺ – 8089391209, 0476 2698550
ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ: ഓച്ചിറയിൽ പരിശീലനം
