Menu Close

ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ഡിസംബര്‍ 11, 12 തീയതികളില്‍ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 10 പശുക്കളെ വളര്‍ത്തുന്നവരോ അതിന് താല്‍പര്യമുള്ളവരോ ആയ ക്ഷീരകര്‍ഷകര്‍ക്ക് 2024 ഡിസംബര്‍ 11 രാവിലെ 10 മണിക്ക് കോട്ടയം ഈരയില്‍ക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ എത്തി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം, അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്. ഫോണ്‍ – 0481-2302223, 9447506934.