ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകർഷക സംഗമം ‘പടവ് 2024’ 2024 ഫെബ്രുവരി 16, 17 തീയതികളിൽ ഇടുക്കിയിലെ അണക്കരയിൽ നടക്കും. പരിപാടിയുടെ ഭാഗമായി 2022-2023 സാമ്പത്തികവർഷത്തെ പ്രവർത്തനമികവിന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് സംസ്ഥാനം, മേഖല, ജില്ലാ അടിസ്ഥാനത്തിൽ ജനറൽ, വനിത, എസ്.സി, എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട ക്ഷീരകർഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള ക്ഷീര സഹകാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീര കർഷകർക്ക് ബഹുമതി പത്രവും കാഷ് അവാർഡും നൽകും.
2022-23 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ആപ്കോസ് /നോൺ ആപ്കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ‘ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ്’ നൽകുന്നതിനും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ക്ഷീരസഹകരണ സംഘങ്ങൾക്ക് ബഹുമതി പത്രവും കാഷ് അവാർഡും നൽകും. വിശദവിവരങ്ങൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പടവ് 2024-ന്റെ വേദിയിൽ അവാർഡുകൾ വിതരണം ചെയ്യും. ഫോൺ: 0471 2445749, 2445799.