തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ SCSP പദ്ധതിയുടെ ഭാഗമായി പട്ടികജാതി (SC) കർഷകർക്ക് ‘വേനൽക്കാലത്തെ പയർവർഗ്ഗ കൃഷി’ എന്ന വിഷയത്തിൽ മലപ്പുറം, തവനൂർ, കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2024 ഡിസംബർ 31 ന് രാവിലെ 10.00 AM മുതൽ 2.00 PM വരെ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 ഡിസംബർ 28-ന് 3 മണിക്ക് മുൻപായി 8547193685 എന്ന നമ്പറിൽ ഫോൺ ചെയ്‌തു രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്ലാസിനു വരുമ്പോൾ ആധാർകാർഡ്, ജാതി തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.