കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് നടപ്പാക്കുന്ന കസ്റ്റോഡിയൻ കർഷക ശാക്തീകരണ പദ്ധതിയിലേക്ക് ജില്ലയിലെ കർഷകർക്ക് അപേക്ഷിക്കാം. പരമ്പരാഗത വിളകളും വിത്തുകളും, നാടൻ പശൂ, ആട്, പന്നി, കോഴി, താറാവ്, തനത് മത്സ്യയിനങ്ങൾ എന്നിവ സംരക്ഷിക്കുന്ന കർഷകർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ കാർഷിക കിറ്റ് നൽകും. കർഷക സംഗമം, ആദരിക്കൽ, വിത്ത് കൈമാറ്റം, പരമ്പരാഗത വിഭവങ്ങളുടെ പ്രദർശനം, വിപണന മേള എന്നിവയും സംഘടിപ്പിക്കും. കർഷകവിവരങ്ങളും കൃഷിയിടത്തിൽനിന്നുള്ള രണ്ട് ചിത്രങ്ങളും 7293323325 , 8921826100 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ കർഷകർക്ക് മാത്രമാണ് അവസരം.
പരമ്പരാഗത വിളകളും നാടൻ ഇനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് അവസരം