കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റാബി സീസണിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
ഓരോ വിളയുടെയും ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമാണ്. www.pmfby.gov.in എന്ന വെബ്സൈറ്റിൽ കർഷകർ ഓൺലൈനായും സേവാകേന്ദ്രങ്ങൾ വഴിയും ഇൻഷുറൻസ് പ്രതിനിധികൾ വഴിയും ചേരാം.
നെല്ല്, പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.