2024 ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തില്‍ കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് AIMS പോര്‍ട്ടലില്‍ അപേക്ഷിക്കാനുളള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി കൃഷിഡയറക്ടര് ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനിലെ FIR (പ്രഥമ വിവര റിപ്പോര്‍ട്ട്) പ്രകാരം AIMS പോര്‍ട്ടല്‍ മുഖേന ഉഷ്ണതരംഗം കാരണമുണ്ടായ കൃഷിനാശനഷ്ടത്തിന് അപേക്ഷിക്കാവുന്നതാണ്. കൂടാതെ മഴക്കെടുതി മൂലമുളള കൃഷിനാശനഷ്ടങ്ങള്‍ കര്‍ഷകര്‍ അടിയന്തിരമായി കൃഷിഭവനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.