വാഴയില്‍ മാണവണ്ടിന്റെ (Cosmopolites sordidus) ശല്യം കൂടുതലുള്ള സമയമാണിത്. ഇതിനെ ചെറുക്കാന്‍ വാഴക്കന്ന് നടുന്നതിനുമുമ്പ് കന്നിന്റെ അടിഭാഗം ചുറ്റും ചെത്തിവൃത്തിയാക്കിശേഷം ചാണകലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നോ നാലോ ദിവസം വെയിലത്തു വച്ചുണക്കിയശേഷം നടുന്നത് നല്ലതാണ്. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടുകൊടുക്കുകയും വേണം.