കോളേജ് ഓഫ് ഡയറി സയൻസ് ആൻ്റ് ടെക്നോളജി, പൂക്കോട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രായോഗിക പരിശീലന പരിപാടി “പാൽ പൊലിമ 25” നടത്തുന്നു. 2025 ജൂൺ 10, 11 തീയ്യതികളിൽ നടക്കുന്ന പരിപാടിയിൽ പേട, പനീർ, പനീർ – ഈത്തപ്പഴം അച്ചാർ, ചോക്ലേറ്റ് ബ്രൗണി, തൈര്, ലസ്സി, കുക്കിസ്, ശ്രീഖണ്ഡ്, നെയ്യ്, സിപ് അപ്പ് എന്നീ പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. 2025 ജൂൺ 8 ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യപെടുന്നവർ 7994529285, 8289815802 എന്നീ ഫോൺ നമ്പറിൽ ബന്ധപെടുക.
പരിശീലന പരിപാടി നടത്തുന്നു
