Menu Close

കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്‍റെ ചങ്ങാതിമാർ

തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്‍റെ ചങ്ങാതിമാര്‍ക്കായി (എീഇഠ) കോള്‍ സെന്‍റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്‍റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്‍റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം. വിളവെടുപ്പ്, തെങ്ങിന്‍റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2377266 (Extn: 137) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാര്‍ക്കും കോള്‍ സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി 8848061240 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, പേര്, മേല്‍വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വാട്ട്സ് ആപ്പ് സന്ദേശമായി ഈ നമ്പരില്‍ അയക്കേണ്ടതാണ്.