മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദ്ദം ( Depression ) അതിതീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു പ്രവേശിക്കാൻ സാധ്യത
വടക്കൻ ശ്രീലങ്കക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
10 am, 16 നവംബർ 2023
IMD – KSEOC – KSDMA