മുളക് ചെടിയുടെ ഇലകൾ അകത്തക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു. രോഗബാധയേറ്റ ചെടികളുടെ ഇലകളിൽ മുരടിപ്പ്, വാട്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.
പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്വല, അനുഗ്രഹ, എന്നിവ ഉപയോഗിക്കുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു കിലോ വിത്തിന് ഉപയോഗിച്ച് വിത്ത് പരിപാലനം നടത്തുക. രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ കോപ്പർ ഓക്സി ക്ളോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി സ്പ്രേ ചെയ്തു കൊടുക്കുക. എന്നീ മാർഗ്ഗങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാം