കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ നടത്തിവരുന്ന ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി അഞ്ചുമാസം, ഫീസ് 500 രൂപ. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് ഫീസ് നൽകേണ്ടതില്ല. പ്രായപരിധി 2025 ജനുവരി 1 ന് 25 വയസ്സ് കവിയരുത്. അപേക്ഷകർ 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്എസ്എൽസി/ തത്തുല്യ കോഴ്സ് പാസ്സായിരിക്കണം. VHSC പൗൾട്രി ഹസ്ബൻന്ററി പാസായവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രിൽ 15 വൈകിട്ട് 5 മണി. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ‘ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഫോൺ : 0471 2732918
അപേക്ഷ അയക്കേണ്ട മേൽവിലാസം: പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന്, പി ഒ.,തിരുവനന്തപുരം 695043.
ഇമെയിൽ – ptotvm.ahd@kerala.gov.in
ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 – അപേക്ഷ ക്ഷണിക്കുന്നു
