സ്പിണ്ടിൽ ചാഴി കവുങ്ങിന്റെ കൂമ്പിലയിൽനിന്ന് നീരൂറ്റിക്കുടിച്ച് ചെടിക്ക് നാശമുണ്ടാക്കുന്നു. കീടബാധ രൂക്ഷമാകുന്ന സമയത്ത് ഇരുണ്ട് തവിട്ടുനിറത്തിലുള്ള പാടുകൾ കൂമ്പിലയിൽ കാണും. ഇലയുണങ്ങി കൊഴിഞ്ഞുപോകും. പ്രാണികളെ ഏറ്റവും അകത്തെ ഇലക്കവിളുകളില്‍ കാണാനാകും. വളർച്ചയെത്തിയ പ്രാണികൾ ചുവപ്പും കറുപ്പും നിറത്തിലായിരിക്കും. കവുങ്ങിൽ രൂക്ഷമായ കീടബാധയുണ്ടെങ്കിൽ റോഗർ 1.15 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.
കവുങ്ങിലെ സ്പിണ്ടിൽ ചാഴി
