രണ്ടുദിവസമായി ദുര്‍ബലമായിനില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് അടുത്തദിവസങ്ങളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതകാണുന്നതായി കാലാവസ്ഥാവകുപ്പിന്റെ നിഗമനം. നിലവില്‍ ഇടിമിന്നൽമഴയ്ക്കു കാരണമായ കിഴക്കൻകാറ്റ് ദുർബലമാകുകയും ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ കാലവർഷകാറ്റ് കേരള തീരത്തു കൂടുതൽ ശക്തിപ്രാപിക്കാമെന്നാണ് വിലയിരുത്തല്‍. മധ്യവടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
നിലവിലെ കാലാവസ്ഥാസൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാസൂചനകള്‍
ഓറഞ്ചുജാഗ്രത
2024 ജൂണ്‍ 3 തിങ്കള്‍ : എറണാകുളം, കോഴിക്കോട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മഞ്ഞജാഗ്രത
2024 ജൂണ്‍ 3 തിങ്കള്‍ : ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ
2024 ജൂണ്‍ 4 ചൊവ്വ : എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ *
2024 ജൂണ്‍ 5 ബുധന്‍ : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 6 വ്യാഴം : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 7 വെള്ളി : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ജൂണ്‍ 3-4-5-6-7) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – ശക്തമായ മഴ
കോട്ടയം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ – ശക്തമായ മഴ
ഇടുക്കി : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – ശക്തമായ മഴ
തൃശൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ – ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോഴിക്കോട് : അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
വയനാട്: ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കാസറഗോഡ് : ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
- വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
- പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
- മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
- ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
- ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം
ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം
2024 ജൂൺ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ജൂൺ 06, 07 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.
ഉയർന്ന തിരമാല ജാഗ്രതാനിർദ്ദേശം
കേരള തീരത്ത് ഇന്ന് (03-06-2024) രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരമാലയുടെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവുന്നതാണ്.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (03-06-2024) രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരമാലയുടെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരാം.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.