കേരള കാർഷിക സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ താല്പര്യമുള്ളവർക്കായ് തൊഴിൽ സാധ്യതയുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. ഹൈ ടെക്ക് ഡയറി ഫാമിങ് (ഒരു മാസം), ഹൈ ടെക്ക് പൗൾട്ടറി ഫാമിങ് (ഒരു മാസം), അഡ്വാൻസ്ഡ് ഗോട്ട് റയറിങ് ടെക്‌നിക്‌സ് (ഒരു മാസം), അഡ്വാൻസസ്സ് ഇൻ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മെന്റ് (മൂന്ന് മാസം), എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ 2023 നവംബർ 25 നു മുമ്പായി www.kau.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി. എച്. എസ്. സി.