Menu Close

പശുവളര്‍ത്തലും മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മാണവും- 10 ദിവസത്തെ സൗജന്യ പരിശീലനം

തൃശ്ശൂർ ജില്ലയിലെ രാമവർമപുരം, വില്ലടത്ത് സര്‍ക്കാര്‍നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിലേക്ക് 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള, തൃശൂര്‍ ജില്ലാനിവാസികളായ, തൊഴിലന്വേഷകരായ യുവതീയുവാക്കളിൽനിന്ന് താഴെപ്പറയുന്ന സൗജന്യ പരിശീലനപരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പരിശീലനവിഷയം: പശു വളർത്തൽ, മണ്ണിര കംമ്പോസ്റ്റ് നിർമ്മാണം
(പശുവിന്റെ ഇനങ്ങൾ, അവയുടെ വാക്സിനേഷൻ, ബ്രീഡിങ് , അസുഖങ്ങളും പ്രതിരോധവും, പാലുല്പന്നങ്ങൾ, മണ്ണിരക്കമ്പോസ്റ്റ്, കാർഷികവായ്പകൾ)
കോഴ്സ് കാലാവധി: 10 ദിവസം. മുഴുവന്‍ ദിവസവും പരിശീലനത്തില്‍ പങ്കെടുക്കണം.
പരിശീലനസമയം : രാവിലെ 9 മണിമുതല്‍ 5 മണിവരെ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ NCVET സർട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം:
താഴെക്കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഡോക്സ് ലിങ്കില്‍ക്കയറി ആവശ്യമായ വിവരങ്ങള്‍ചേര്‍ക്കുക.
https://forms.gle/medAwc8yg4xyC53N7

താമസവും ഭക്ഷണവും ഉള്‍പ്പെടെ ഈ പരിശീലനം തികച്ചും സൗജന്യമാണ്.
വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കരുത്.
ഈ പരിശീലനം തൃശൂര്‍ ജില്ലക്കാര്‍ക്കു മാത്രമുള്ളതാണ്.
വിശദ വിവരങ്ങൾക്ക്: കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം,
എസ് ജെ കോളനി, വില്ലടം, രാമവർമപുരം പോസ്റ്റ്, തൃശ്ശൂർ- 680631
ഫോൺ: 0487-2694412, 9447196324.