കോട്ടയം, വാഴൂർ ബ്ലോക്കിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്സിഡി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർ അപേക്ഷയും അനുബന്ധരേഖകളും നൽകണം.
സബ്സിഡി നിരക്കിൽ കാലിത്തീറ്റ വാങ്ങാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ആധാർ, റേഷൻകാർഡ് പകർപ്പുകൾ സഹിതം ക്ഷീരസംഘം/ വെറ്ററിനറിസർജന്റെ സാക്ഷ്യപത്രത്തോടു കൂടിയ അപേക്ഷ വാഴൂർബ്ലോക്കിലെ ക്ഷീരസംഘങ്ങളിലോ നെടുംകുന്നത്ത് പ്രവർത്തിക്കുന്ന വാഴൂർ ക്ഷീരവികസനയൂണിറ്റിലോ ഒക്ടോബർ ഏഴിനകം നൽകണം. ഫോൺ: 0481 2417722.