Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പുറമെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഫാർമേഴ്‌സ്/ഫാർമർ പ്രൊഡ്യൂസഴ്സ് കമ്പനി, കൃഷിക്കൂട്ടങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയുടെ ഉൽപ്പന്നങ്ങളും…

എല്ലാവരും കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യണം

എല്ലാ കർഷകരും പി.എം കിസാൻ ഗുണഭോക്താക്കളും 2025 ഫെബ്രുവരി 28നകം കൃഷി‌വകുപ്പിന്റെ കാർഷിക സേവനങ്ങൾക്കായുള്ള കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എറണാകുളം ജില്ലയിലെ അങ്കമാലി കൃഷി ഓഫീസർ അറിയിച്ചു. കർഷകർ രജിസ്റ്റർ ചെയ്യുന്നതിനായി കരം…

വിത്ത് ഉത്സവം 2025 ഫെബ്രുവരി 22 മുതൽ

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പോഷക സമൃദ്ധി മിഷനും സംയുക്തമായി  സംസ്ഥാനതല പരമ്പരാഗത വിത്ത് ഉത്സവം 2025 ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ കഞ്ഞിക്കുഴി പി.പി.സ്വാതന്ത്ര്യം സ്‌മാരക കമ്മ്യൂണിറ്റി ഫാളിൽ വച്ച്…

കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത്…

സൂര്യഘാതം; ജോലിസമയം ക്രമീകരിച്ചു

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനതാത്പര്യം മുന്‍നിര്‍ത്തി വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു കൊണ്ട്…

കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയ്ക്ക് എൻ.എ.ബി.എൽ അംഗീകാരം

കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയായ പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ലബോറട്ടറിയ്ക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസിൻറെ (എൻ.എ.ബി.എൽ) അംഗീകാരം. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ…

എഫ്പിഒ മേള 2025 കോഴിക്കോട് ഫെബ്രുവരി 21 മുതല്‍

കേരളത്തിലെ കാര്‍ഷികോല്‍പ്പാദക സംഘങ്ങളുടെ ഉല്പന്നങ്ങള്‍ അണിനിരക്കുന്ന എഫ് പി ഒ മേള 2025 ഫെബ്രുവരി 21 മുതൽ 23 വരെ കോഴിക്കോട് ട്രേഡ്സെന്ററിൽ നടക്കുന്നു. രാജ്യത്തുടനീളം നടന്നുവരുന്ന  10,000 എഫ്പിഒ മേളകളുടെ ഭാഗമായുള്ള ഈ…

തൃശൂര്‍ ജില്ലയില്‍ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി സിറ്റിങ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിന് തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ 2025 ഫെബ്രുവരി നാല് മുതൽ 27 വരെ സിറ്റിംഗ് നടത്തുന്നു. കടപ്പുറം (ഫെബ്രുവരി 4), മതിലകം (ഫെബ്രുവരി…

മത്സ്യോല്പന്ന സംരംഭകർക്കായി സീ-ഫിഷ് ഫെസിലിറ്റി സെന്റെർ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നബാർഡിൻ്റെ ധനസഹായത്തോടെ മത്സ്യോൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെൻ്റർ ആരംഭിക്കാൻധാരണയായി. സെന്റർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ്സ്റ്റാർട്ടപ്പ് ഹബ് എന്നറിയപ്പെടുന്ന പുതിയ സെൻ്ററിന്റെ ചുരുക്കപ്പേര് കടൽമത്സ്യത്തെസൂചിപ്പിക്കും വിധം…

കന്നുകാലി ഇൻഷുറൻസിന് ധനസഹായം

കോട്ടയം ജില്ലാ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പ് മുഖേന കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നു. താൽപര്യമുള്ളവര്‍ വിശദവിവരത്തിന് അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് കോട്ടയം…