Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

കൂണ്‍ ഗ്രാമം പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ അവസരം

രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍, അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ ചേര്‍ത്തല,…

കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു

കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികൾ സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു. കിണര്‍/കുളം നിർമ്മാണം, ജലസേചന സാമഗ്രികള്‍…

തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ സംഗമവും ഏകദിനശില്പശാലയും

തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഭക്ഷ്യസംസ്കരണ മേഖലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെ സംഗമവും ഏകദിനശില്പശാലയും 2024 ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്കു 9400483754 എന്ന ഫോണ്‍ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സീസണല്‍ സര്‍വ്വീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9.30 ന് ചേര്‍ത്തല ടൗണ്‍…

‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ പദ്ധതി ഉദ്ഘാടനം

സംസ്ഥാന കൃഷിവകുപ്പും കൃഷിവിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് ജില്ലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 30…

ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി നാലു ചക്രമുള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം,…

‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’: ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2024-25 പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തില്‍ തല്‍പരരായിട്ടുള്ള സ്കൂളുകള്‍, കോളജ്ജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്‍പശാല/സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍…

‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’ നല്‍കുന്നു

രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ.ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’…

റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്.…