തെങ്ങ് – മച്ചിങ്ങയെ ബാധിക്കുന്ന കോറിഡ്ബഗ്ഗ് നു എതിരെ സ്പൈറോമെസിഫെൻ 8 മില്ലി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക. പരാഗണം നടക്കുന്ന പൂങ്കുലയിൽ കീടനാശിനി വീഴരുത്.
നല്ല വളക്കൂറുള്ള മണ്ണിലും ധാരാളം ജൈവവളം ചേർക്കുന്ന കുരുമുളകുകൊടിക്കും രാസവളം കുറച്ചു നൽകിയാൽ മതി. കൊടിയുടെ ചുറ്റും രണ്ടടിവ്യാസത്തിൽ എടുത്ത തടത്തിൽ വളം വിതറി മുപ്പല്ലി കൊണ്ട് കൊത്തിച്ചേർക്കാം. തടമെടുക്കുമ്പോൾ വേരുകൾക്ക് മുറിവേറ്റാൽ ദ്രുതവാട്ടത്തിനുള്ള…
തക്കാളിയിലെ ബാക്റ്റീരിയൽ വാട്ടം തടയാൻ വിത്ത് സംസ്കരണം, തൈകൾ മുക്കിവയ്ക്കൽ, സ്യൂഡോമോണസ് ഫ്ലൂറസെൻസ് (20 ഗ്രാം / ലിറ്റർ വെള്ളം) ഉപയോഗിച്ച് മണ്ണ് കുതിർക്കുകയും ചെയ്യുന്നത് ഫലപ്രദമാണ്.
മഴക്കാലമായതിനാൽ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ 2.5 മി.ലി ക്ലോർപൈറിഫോസ് ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ ഇലക്കവിളുകളിൽ നല്ലവിധം ഇറങ്ങിച്ചെല്ലത്തക്കവിധം പശ ചേർത്ത് തളിച്ച് കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗത്തിന്റെ…
വെണ്ടയിൽ ഇലപ്പുള്ളി രോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. രോഗം മൂർച്ഛിക്കുകയാണെങ്കിൽ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന…
വെണ്ട ഇലപ്പുള്ളി രോഗം- വെണ്ടയിൽ ഇലപ്പുള്ളി രോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. രോഗം മൂർച്ഛിക്കുകയാണെങ്കിൽ മാങ്കോസെബ് 3 ഗ്രാം ഒരു…
തെങ്ങോലകൾക്ക് നല്ല പച്ചനിറം കിട്ടാനും തേങ്ങയിലെ എണ്ണ കൂട്ടുന്നതിനും തെങ്ങൊന്നിന് 500 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുന്നത് നല്ലതാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ചാല് കീറി നീർവാർച്ച മെച്ചമാക്കണം. തറനിരപ്പിൽ നിന്ന് ചുരുങ്ങിയത് ഒരു…
പയറിലെ കായ് തുരപ്പൻ്റെ ആക്രമണം തടയാൻ ബ്യൂവേറിയ ബാസിയാന (20 ഗ്രാം/ലിറ്റർ വെള്ളം) തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം കാന്താരി മുളക് 1 ലിറ്റർ ഗോമൂത്രത്തിൽ കലക്കി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക.
വാഴയിൽ തട തുരപ്പൻ പുഴുക്കളുടെ ആക്രമണം തടയാൻ, നട്ട് 4-5 മാസം ആകുമ്പോൾ വേപ്പിൻ കുരു 50 ഗ്രാം/ ചെടി ഇല കവിളുകളിൽ ഇടുക. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ, ക്ലോറോപൈറിഫോസ് 2.5 മില്ലി /ലിറ്ററിന്…
തുടർച്ചയായ മഴ മൂലം, തെങ്ങിൽ കുമ്പുചിയൽ രോഗം വരാൻ സാധ്യതയുണ്ട് . തെങ്ങിലെ കൂമ്പുചീയൽ രോഗത്തിനു മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) മൂന്നു പായ്ക്കറ്റ് വീതം ഓരോ തെങ്ങിന്റെ കൂമ്പിനു…
 
							 
			 
			 
			 
			 
			 
			