Menu Close

Category: പാലക്കാട്

നെല്ല് സംഭരണം ആരംഭിച്ചു, ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്

ജില്ലയില്‍ 2023 ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്.…

നെല്ല് സംഭരണം ഇനി മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി – മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍…

കേരളത്തിന് അനുയോജ്യമായ മത്സ്യ ഉത്പാദന വിപണന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു – ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി.

കേരളത്തിന് അനുയോജ്യമായ മത്സ്യ ഉത്പാദന വിപണന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം മംഗലംഡാമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യ മേഖലയില്‍ നൂതനമായ…

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അംഗീകൃത നഴ്‌സറികളില്‍നിന്നും 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞ് ഒന്നിന് 130 രൂപ നിരക്കില്‍ വില്‍പനക്ക്. താത്പര്യമുള്ളമുള്ളവര്‍ 9400402000 (ചിറ്റിലഞ്ചേരി), 9961103015 (കാവശ്ശേരി), 9400251027 (കരിമ്പ), 9744144344 (പട്ടാമ്പി) എന്നീ…

ഒന്നാം വിള നെല്ല് സംഭരണവും സ്‌പോട്ട് പി.ആര്‍.എസ് വിതരണവും.

ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണത്തിനും ജില്ലാതല സ്‌പോട്ട് പി.ആര്‍.എസ് വിതരണത്തിനും തുടക്കമായി. ആലത്തൂര്‍ താലൂക്ക് കാവശ്ശേരി മൂപ്പുപറമ്പ് പാടശേഖരസമിതിയിലെ കര്‍ഷകരില്‍നിന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.

കാലാവസ്ഥയും കൃഷിയും; കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന  പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൃഷി വിജ്ഞാനകേന്ദ്രം,…

കൃഷി മഹോത്സവം സംഘടിപ്പിച്ചു

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷി മഹോത്സവം സംഘടിപ്പിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ ഉദ്ഘാടനം ചെയ്തു. താഴെ തട്ടിലുള്ള ബ്ലോക്ക് പഞ്ചായത്തുകളെ മുന്‍നിരയിലേക്കെത്തിക്കാന്‍ നിതി ആയോഗും…

തരൂരില്‍ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു.

തരൂര്‍ നിയോജകമണ്ഡലത്തില്‍ പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ സമൃദ്ധിയിലൂടെ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു. മണിക്കൂറിന് 2200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തില്‍നിന്നും രണ്ട് പ്രതിനിധികളെ…

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…

പി.എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 2023 സെപ്റ്റംബര്‍ 30 നകം പദ്ധതി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുന്നതിന് പി.എം കിസാന്‍…