നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു.കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍, കേരള ഫീഡ്സ് ലിമിറ്റഡ്, കെ.എല്‍.ഡി.ബോര്‍ഡ്, സര്‍വീസ് സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറല്‍…
തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, 2025 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍…
തിരുവനന്തപുരം ജില്ലയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്ട്രേര്‍ഡ് സംഘടനകള്‍…
തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…
ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം തുടങ്ങിയതിനോടനുബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും രോഗപ്രതിരോധയജ്ഞം തുടങ്ങിയതായി നെടുമങ്ങാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 19ന് രാവിലെ 11 ന്…
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.…
തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്‍, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ…
ആറ്റിങ്ങല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്‍റെ കീഴില്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കൃഷിഭവന്‍ ഉള്‍പ്പെടെ 8 കൃഷിഭവന്‍റെ (അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, മുദാക്കല്‍) പരിധിയില്‍ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന…