പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കണമെന്ന് വനമേഖലയോട് ചേര്‍ന്ന പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കണ്ണൂര്‍ കലക്ടറേറ്റില്‍ ചേർന്ന പ്രത്യേകയോഗം നിർദേശം നൽകി. ആനമതില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജില്ലയിലെ ജനവാസമേഖലകളില്‍ വന്യജീവികളിറങ്ങുന്ന പ്രത്യേക…
കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര വാർഡില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്. പാനൂര്‍…
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ലക്ഷ്യ പ്രാപ്തി നേടിയ വിവിധ വിഭാഗങ്ങളെ ആദരിക്കാന്‍ ഹരിത കേരളം മിഷന്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിക്കുന്നു. ഹരിത വിദ്യാലയങ്ങളില്‍ ടെന്‍ സ്റ്റാര്‍…
പാനൂർ മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ വീട്ടുകാർക്ക് വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഡിഎഫ്ഒ എസ് വൈശാഖ് ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ…
കണ്ണൂര്‍, കല്യാശ്ശേരിയെ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക്പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘നാട്ടുപച്ച’ പദ്ധതിക്ക് തുടക്കമായി. ഇരിണാവ് അനാം കൊവ്വലിൽ നടന്ന ബ്ലോക്കുതല ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി ജില്ലാ കോ…
കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്തിൽ നടപ്പാക്കുന്ന ‘പലഹാരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.…
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇരിണാവ് കച്ചേരി തറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. എട്ടു പഞ്ചായത്തുകളിലായി തക്കാളി, പച്ചമുളക്,.വെണ്ട, വഴുതന…
പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളിൽ കാർഷിക കുളം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസ്സോള ടാങ്ക്, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായകൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായസംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുള കൊണ്ട് 5 x 5 മീറ്റർ വിസ്തീർണമുള്ള…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.…