Menu Close

Category: വിളപരിപാലനം

കവുങ്ങിലെ സ്പിണ്ടിൽ ചാഴി

സ്പിണ്ടിൽ ചാഴി കവുങ്ങിന്റെ കൂമ്പിലയിൽനിന്ന് നീരൂറ്റിക്കുടിച്ച് ചെടിക്ക് നാശമുണ്ടാക്കുന്നു. കീടബാധ രൂക്ഷമാകുന്ന സമയത്ത് ഇരുണ്ട് തവിട്ടുനിറത്തിലുള്ള പാടുകൾ കൂമ്പിലയിൽ കാണും. ഇലയുണങ്ങി കൊഴിഞ്ഞുപോകും. പ്രാണികളെ ഏറ്റവും അകത്തെ ഇലക്കവിളുകളില്‍ കാണാനാകും. വളർച്ചയെത്തിയ പ്രാണികൾ ചുവപ്പും…

കനത്ത വേനല്‍ കഴിഞ്ഞുള്ള മഴ: കൃഷിയില്‍ കരുതല്‍വേണം

കടുത്തവരള്‍ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ വലിയ നാശനഷ്ടമാങ്ങള്‍ കൃഷിയിലുണ്ടാക്കാം. അവിടെ കരുതല്‍വേണം. പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകള്‍ വെളളത്തിലും ചെളിയിലും മുങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വിവിധവിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചുവടെ. തെങ്ങ്തെങ്ങിന് കൂമ്പുചീയല്‍ രോഗം…

മാങ്ങയിലെ പുഴുവിനെ എങ്ങനെയൊക്കെ നേരിടാം?

മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് പഴയീച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയ ഈ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ കുഞ്ഞുദ്വാരങ്ങളുണ്ടാക്കി അതില്‍ കൂട്ടമായി മുട്ട ഇട്ടുവയ്ക്കുന്നു. മാങ്ങ പഴുക്കുന്ന പരുവമാകുമ്പോൾ ഈ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ…

കുരുമുളകിൽ മഗ്നീഷ്യത്തിന്റെ അഭാവം

കുരുമുളകില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളം മഞ്ഞ നിറത്തിലാകും. തുടക്കത്തിൽ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകൾക്കിടയിൽ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ പ്രധാനഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള…

നെല്ലിലെ മഗ്നീഷ്യത്തിന്റെ അഭാവം നിയന്ത്രിക്കാൻ

crop rice

നെല്ലില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂത്തയിലകളുടെ ഞരമ്പുകൾക്കിടയിൽ ഓറഞ്ചു -മഞ്ഞ നിറമാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുപോകുന്നു. ഇതാണ് പ്രധാനലക്ഷണം. ഇതു നിയന്ത്രിക്കാനായി മഗ്നീഷ്യം സൽഫേറ്റ് 40 കി.ഗ്രാം 1 ഏക്കറിന് എന്ന തോതിൽ പാടത്ത്…

മുളകിലെ മഞ്ഞമണ്ടരിബാധ

ഇലയുടെ തണ്ടുകൾ നീണ്ടുനേർത്ത് എലിവാൽപോലെ കാണപ്പെടുക, ഇലകൾ താഴേക്കു ചുരുളുക, വളർച്ച മുരടിക്കുക എന്നിവയാണ് മഞ്ഞമണ്ടരിബാധയുടെ ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമൽഷൻ തളിക്കുക. അസാഡിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ…

മഴക്കാലത്ത് കന്നുകാലിക്കര്‍ഷകര്‍ ഓര്‍ക്കേണ്ടത്

കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാധങ്ങള്‍ക്കു എതിരേ ജാഗ്രത പുലര്‍ത്തണം: തൊഴുത്തിലോ പരിസരത്തോ എലിശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും…

വിരിപ്പുകൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

crop rice

വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ വിരിപ്പുകൃഷി ഇറക്കുന്ന പാടങ്ങളില്‍ നിലമൊരുക്കലും ഞാറ്റടിതയ്യാറാക്കലും ചെയ്യാം. ഒരു കിലോഗ്രാം വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നകണക്കിന് കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവച്ച് വിതയ്ക്കുക.

മഞ്ഞൾപ്പൊടി സോഡാക്കാര മിശ്രിതം ഉണ്ടാക്കാം

ചീരയിലെ ഇലപുള്ളി രോഗത്തിനെതിരെയായി ഈ മിശ്രിതം ഉപയോഗിക്കാം. ആദ്യം 5 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പാൽക്കായം ലയിപ്പിച്ച് അതിലേക്ക് 16 ഗ്രാം മഞ്ഞൾപ്പൊടിയും 8 ഗ്രാം സോഡാക്കാരവും ചേർത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ…