Menu Close

Category: ഉടനറിയാന്‍

തൈകൾ വിൽപനയ്ക്ക്

കൃഷിവകുപ്പിന്റെ കീഴിലുള്ള ആനയറ വിൽപ്പനകേന്ദ്രം വഴി അത്യുത്പാദനശേഷിയുള്ള DxT, WCT, ഓറഞ്ച്ഡോർഫ് തുടങ്ങിയ തെങ്ങിൻതൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. ബുക്ക് ചെയ്യാൻ ഫോൺ – 9746692422

92,419 തൈകള്‍ വിതരണം ചെയ്യുന്നു

സര്‍ക്കാരിന്റെ നാളികേര വികസന കൗണ്‍സില്‍ പദ്ധതി പ്രകാരം 92,419 തെങ്ങിൻ വിതരണം ചെയ്യുന്നു. പത്താമുദയ നടീലിനായി വിതരണം നടത്തിയ ശേഷം ബാക്കിയുള്ള 86,419 തൈകള്‍ കാലവര്‍ഷാരംഭത്തോടെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. നെടിയ ഇനമായ…

മുട്ട അമിനോഅമ്ലം തയ്യാറാക്കുന്ന വിധം

8 കോഴിമുട്ടകൾ നാരങ്ങാനീരിൽ മുങ്ങിക്കിടക്കുന്ന വിധം ഭരണിയിലടച്ച് 15 ദിവസം ഇളക്കാതെവയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ശേഷം 500 ഗ്രാം ശർക്കര അൽപ്പം വെള്ളംചേർത്ത് പ്രത്യേകംതിളപ്പിക്കുക. തണുത്തശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്കുചേർത്ത് നന്നായിയിളക്കുക.…

കശുമാങ്ങ വിലക്കെടുക്കുന്നു

കേരളസംസ്ഥാന കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും. ഫോൺ: 8281114651

കാർഷികകോളേജിൽ തൈകൾ വില്പനയ്ക്ക്

കാർഷികകോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴത്തൈകളും കുരുമുളക്, കറ്റാർവാഴ, കറിവേപ്പ് എന്നിവയുടെ തൈകളും ഓർക്കിഡ്, ഗോൾഡൻ പോത്തോസ്, ബൊഗെൻവില്ല തുടങ്ങിയ വിവിധയിനം ഉദ്യാനസസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ: 9048178101,8086413467

മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം

കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 മേയ് 18ന് രാവിലെ ഒമ്പതുമണി മുതല്‍ 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോൺ: 9447932809

ഗോമൂത്ര -കാന്താരിമുളകുമിശ്രിതം

മിശ്രിതമുണ്ടാക്കാനായി ഒരു കൈനിറയെ കാന്താരിമുളകരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്തുനേർപ്പിച്ച് മൃദുലശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.

കെപ്കോയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്‍പ്പനയ്ക്ക്

സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ സംസ്ഥാന പൗള്‍ട്രിവികസനകോര്‍പ്പറേഷൻ (കെപ്കോ) ഉല്‍പ്പാദിപ്പിക്കുന്ന രണ്ടുമാസംപ്രായമായ ഗ്രാമശ്രീയിനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 2024 മേയ് 20 മുതല്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ കോഴിക്കുഞ്ഞുങ്ങളെ ബുക്കുചെയ്യാവുന്നതും വാങ്ങാവുന്നതുമാണ്.…

വാങ്ങാം വിത്തുകളും തൈകളും

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ജ്യോതി ഇനം നെല്‍വിത്ത്, ചീര, വെള്ളരി, പാവല്‍, വെണ്ട, കുമ്പളം, മത്തന്‍ എന്നിവയുടെ വിത്തുകള്‍, പച്ചക്കറിത്തൈകള്‍, വേരുപിടിപ്പിച്ച കുരുമുളകുവള്ളികള്‍, നാരകത്തൈകള്‍, സീതപ്പഴം, പാഷന്‍ഫ്രൂട്ട് തൈകള്‍ എന്നിവ ലഭ്യമാണ്.…

ജൈവകീടനാശിനി വില്പനയ്ക്ക്

ഫലപ്രദമായ കീടനിയന്ത്രണത്തിനു കഴിയുന്ന നന്മ, മേന്മ, ശ്രേയ എന്നീ മരച്ചീനിയിലയധിഷ്ഠിത ജൈവോല്‍പന്നങ്ങള്‍ വില്പനയ്ക്ക്. വാഴയിലെ തടതുരപ്പന്‍ പോലുള്ള തുരപ്പന്‍കീടങ്ങള്‍, മീലിമൂട്ട, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, ചെള്ളുകള്‍ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, പ്രാരംഭഘട്ടത്തിലുള്ള പുഴുക്കള്‍ എന്നിവയെയെല്ലാം…