ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7 സെക്കന്‍ഡ് നേരം മുക്കിവെക്കുക. മഴസമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടില്‍ അധികനേരം കന്നുകാലികള്‍ നില്ക്കാനിടയായാല്‍ കുളമ്പുചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊട്ടാസ്യം പെര്‍മഗ്നറ്റ് ലായനി ഉപയോഗിച്ച് ദിവസവും 3 നേരം കുളമ്പ് വൃത്തിയാക്കുക. മഴക്കാലത്ത് കന്നുകുട്ടികളില്‍ ന്യുമോണിയബാധ വരാനുള്ള സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ ചോര്‍ച്ച പരിഹരിക്കുകയും വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്യണം. ബാഹ്യപരാദങ്ങളായ കൊതുക്, കടിയീച്ചകള്‍ തുടങ്ങിയവയുടെ ഉപദ്രവം തടയുന്നതിനായി ചാണകക്കുഴികളില്‍ കുമ്മായം വിതറണം. പ്രസവാനന്തരം പശുക്കള്‍ക്കും കന്നുകിടാങ്ങള്‍ക്കും ശരീരഭാരത്തിനനുസരിച്ച് വിരമരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം.
കന്നുകാലികളുടെ കാര്യത്തില്‍ അധികശ്രദ്ധ വേണം
