റബ്ബറധിഷ്ഠിത ചെറുകിടവ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2025 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം ജില്ലാവ്യവസായകേന്ദ്രത്തിലെ അസിസ്റ്റന്‍റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍: 0481 2576622