Menu Close

പച്ചക്കറി വിത്തുകൾ വാങ്ങാം

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) മലപ്പുറം മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിൽ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ, ഉത്പാദന ഉപാധികൾ, കൂൺ വിത്തുകൾ എന്നിവ ലഭിക്കുമെന്ന് വി.എഫ്.പി.സി.കെ ട്രെയിനിങ് വെന്യു ജില്ലാ മാനേജര്‍ അറിയിച്ചു. മണ്ണ്, വളങ്ങൾ എന്നിവ പരിശോധന നടത്തുന്നതിന് വി.എഫ്.പി.സി.കെ ലാബില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ലാ മാനേജര്‍ അറിയിച്ചു. ഫോൺ : 0483 276 8987,94479 84455.