നുണകളുടെ സൂപ്പര്‍ഹൈവേയാണ് വാട്സാപ്. നട്ടാല്‍ കുരുക്കാത്ത നൂറുകണക്കിന് കള്ളങ്ങളാണ് അതിലൂടെ സ്ഥിരം പ്രവഹിക്കുന്നത്. അതില്‍ ഏറെ പ്രചാരം കിട്ടിയ നുണകളിലൊന്നാണ് ബ്രോയിലര്‍ക്കോഴി ഒരു ഭീകരനാണ് എന്നത്. മാരക കെമിക്കലുകളും ഹോര്‍മോണുകളും കൊടുത്താണ് ഇവയെ വളര്‍ത്തുന്നത് എന്നതാണ് പ്രചാരണം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പ്രശസ്ത മൃഗാരോഗ്യപരിപാലകയായ ഡോ. മറിയ ലിസ മാത്യു ഈയിടെ തന്റെ ഫേസ്ബുക്കില്‍ വരികയുണ്ടായി. അതിലൂടെ അവര്‍ വാട്സാപ്നുണയുടെ മുനയൊടിച്ചു എന്നുപറയാം.
ഇറച്ചിക്കോഴികൾക്ക് ഹോര്‍മോണ്‍, ആന്റിബയോട്ടിക്ക്, ആഴ്സനിക്, മന്തിന്റെ രക്തം, മറ്റു വിഷവസ്തുക്കൾ എന്നിവ കുത്തിവയ്ക്കുന്നതു കൊണ്ടാണ് കോഴികൾ 40 ദിവസം കൊണ്ട് 2 കിലോ തുക്കം വയ്ക്കുന്നത് എന്ന വാദഗതിക്ക് ഡോ. മറിയ ലിസ മാത്യുവിന്റെ മറുപടി ഇങ്ങനെയാണ്:
ഒരു നവജാത ശിശുവിനെപ്പോലെ ഏറെ പരിചരണം ആവശ്യമുള്ള ഒന്നാണ് ഇറച്ചിക്കോഴികൾ. മേൽ സൂചിപ്പിച്ച വസ്തുക്കൾ അതിന്റെ കുഞ്ഞു ശരീരം താങ്ങില്ല. 50 വർഷം മുമ്പ് മൂന്ന് മാസം കൊണ്ട് ഒന്നരക്കിലോ തുക്കം വച്ചിരുന്ന ഇറച്ചിക്കോഴികൾ ഇന്ന് 40 ദിവസം കൊണ്ട് രണ്ട് കിലോ തുക്കം വയ്ക്കുന്നത് നിരന്തരം നടക്കുന്ന സെലക്ടീവ് ബ്രീഡിംഗ് (Selective Breeding) കൊണ്ടാണ്. അല്ലാതെ വിഷം കൊടുത്തല്ല. ഇവയ്ക്കു നൽകുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ Protein, Carbohydrate, Fat, Vitamins, Minerals എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ്.
കൂടാതെ തന്നെ, കഠിനമായ ചുട്, തണുപ്പ്, മഴ, കാറ്റ് മുതലായവയിൽ നിന്നെല്ലാം സംരക്ഷണം നൽകി മറ്റ് ക്ലേശങ്ങളൊന്നും കൂടാതെ ഒരു നവജാത ശിശുവിനെപ്പോലെ പരിചരണം ലഭിച്ചു സുഖമുള്ള അന്തരീക്ഷത്തിലാണിവര്‍ വളരുന്നത്.
ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനായി തീറ്റയിൽ വളര്‍ച്ചാ ഹോർമോണുകൾ നൽകുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഇതിനുള്ള ഡോ.മറിയയുടെ പ്രതികരണം ഇങ്ങനെയാണ്.
ഹോർമോണുകൾ രണ്ടു വ്യത്യസ്ത രാസരൂപങ്ങളിലാണ് ലഭ്യമാവുക. steroid അല്ലെങ്കിൽ protein രൂപത്തില്‍. Protein രൂപത്തിലുള്ള ഹോർമോണുകൾ കഴിച്ചാൽ ആമാശയത്തിൽ break down ആകും. ഫലത്തിൽ ശരീരത്തിന് പ്രയോജനമില്ല. Growth hormone ഇൻസുലിൻ പോലെ ഒരു protein ആണ്. Injection മാത്രമേ ഫലപ്രദമാകു.
Injection കൊടുക്കുകയാണെങ്കില്‍ ഒരു ദിവസം പല തവണവച്ച് ദിവസങ്ങളോളം കൊടുക്കേണ്ടി വരും. ആയിരം മുതൽ ലക്ഷങ്ങൾ വരെ കോഴികളെ വളർത്തുന്നവർ എന്തിന് ഈ സാഹസത്തിനു മുതിരണം? തീറ്റ മാത്രം കൊടുത്താല്‍ 40 ദിവസത്തിൽ 2 കോഴിക്ക് കിലോ തൂക്കം വയ്ക്കുമെന്ന് അനുഭവത്തിൽ നിന്ന് അറിഞ്ഞവര്‍ അതു ചെയ്യില്ല. അതു കൊണ്ട് കോഴിക്ക് തീറ്റയിൽ growth hormone കൊടുക്കുന്ന എന്ന ചിലരുടെ വാദം തെറ്റാണ്.