Menu Close

ബ്ലോക്ക് ക്ഷീരസംഗമം

ക്ഷീരവികസനവകുപ്പിന്‍റേയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്കിലെ വിവിധ ക്ഷീരസംഘങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2024 സെപ്തംബര്‍ 20-ന് പരുത്തിമൂട് ക്ഷീരോല്‍പാദക സഹകരണസംഘം കെ.131 (ഡി) ആപ്കോസിന്‍റെ നേതൃത്വത്തില്‍ ബ്ലോക്ക് ക്ഷീരസംഗമം നെടുമണ്ണി സെന്‍റ് അല്‍ഫോന്‍സാ യു. പി. സ്കൂളില്‍ വച്ച് നടത്തപ്പെടുകയാണ്. ബ്ലോക്ക് ക്ഷീരസംഗമത്തിന്‍റെ ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ കേരള ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. കന്നുകാലി പ്രദര്‍ശനമത്സരം, ഗവ്യജാലകം, ക്ഷീരവികസന സെമിനാര്‍, എക്സിബിഷന്‍, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, തുടങ്ങിയ വിവിധ പരിപാടികള്‍ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.