Menu Close

പയറിലെ കരിവള്ളിരോഗം

പയറില്‍ കരിവള്ളി (ആന്ത്രാക്നോസ് ) രോഗം വ്യാപകമായി കാണുന്ന സമയമാണിത്. കായിലും തണ്ടിലും കറുത്തനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് രോഗ ലക്ഷണം. ഇവ ക്രമേണ ഇലകരിച്ചിലായി മാറും. കായപിടിത്തം കുറയാന്‍ ഈ രോഗം കാരണമാകുന്നു. രോഗം പ്രതിരോധിക്കുന്നതിനായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ച ഇടവേളകളിലായി തളിച്ചുകൊടുക്കുക. രോഗം ബാധിച്ചവയില്‍ ബാവിസ്റ്റിന്‍ 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ സാഫ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തോ തളിച്ചുകൊടുത്ത് രോഗം നിയന്ത്രിക്കാവുന്നതാണ്.