ബേപ്പൂര്‍ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്സ് മന്ത്രി സജി ചെറിയാന് ഓണ്‍ലൈനില്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷയിലും മത്സ്യത്തിനു നിര്‍ണായക പങ്കുണ്ടെന്നും ദേശീയ മത്സ്യ ഉല്പാദനത്തിന്റെ 13% കേരളത്തില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു ഫലകം അനാഛാദനം ചെയ്തു.