ചക്രവാതച്ചുഴിമൂലം രൂപപ്പെട്ട മഴ കേരളത്തില്‍ അടുത്ത ആഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ നിഗമനങ്ങളില്‍നിന്നു മനസ്സിലാകുന്നത്. മധ്യതെക്കന്‍ഭാഗങ്ങളിലെ മലയോരമേഖലകളില്‍ മഴ ശക്തമാവുകയാണ്. കേരളത്തില്‍ പരക്കെ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും ഉണ്ടാകാമെന്നാണ് പ്രവചനം. ഇപ്പോഴത്തെ വിലയിരുത്തലനനുസരിച്ച് 19,20 തീയതികളില്‍ അതു ശക്തമായേക്കാം. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ ചുവപ്പുജാഗ്രതയോളം അതു തീവ്രമാവാനും സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ കര്‍ഷകരും കാറ്റിനെയും മഴയെയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ നേരത്തേ മെയ് 31 ഓടുകൂടി കാലവര്‍ഷം കേരളത്തിലെത്തിച്ചേരുമെന്നു കരുതുന്നു.
ഇനി, വരുംദിവസങ്ങളിലെ കാലാവസ്ഥയുടെ വിശദവിവരം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ഓറഞ്ച്, മഞ്ഞ ജാഗ്രത ഒറ്റനോട്ടത്തില്‍.
ഓറഞ്ച് അലർട്ട്
2024 മെയ് 17 വെള്ളി : മലപ്പുറം, വയനാട്
2024 മെയ് 18 ശനി : പാലക്കാട്, മലപ്പുറം
2024 മെയ് 19 ഞായര്‍ : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
2024 മെയ് 20 തിങ്കള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
2024 മെയ് 21 ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് ജാഗ്രതാസൂചന. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മെയ് 20, 21 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്ജാഗ്രതയാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ചുവപ്പ്ജാഗ്രതയ്ക്ക് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് കണക്കുകൂട്ടുന്നത്.
മഞ്ഞ അലർട്ട്
2024 മെയ് 17 വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 18 ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്
2024 മെയ് 19 ഞായര്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
2024 മെയ് 20 തിങ്കള്‍ : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 21 ചൊവ്വ : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞജാഗ്രത നല്കുന്ന സൂചന. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽമഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 16-17-18-19-20) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : ശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ
കൊല്ലം : ശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ
പത്തനംതിട്ട : ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ (തീവ്രമായേക്കാം) – അതിശക്തമായ മഴ (തീവ്രമായേക്കാം)
ആലപ്പുഴ : നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ – അതിശക്തമായ മഴ
കോട്ടയം : നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ (തീവ്രമായേക്കാം)
എറണാകുളം : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – അതിശക്തമായ മഴ – അതിശക്തമായ മഴ
ഇടുക്കി : ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ (തീവ്രമായേക്കാം) – അതിശക്തമായ മഴ (തീവ്രമായേക്കാം)
തൃശൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- അതിശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ – ശക്തമായ മഴ
മലപ്പുറം: അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
കോഴിക്കോട് : ശക്തമായ മഴ-ശക്തമായ മഴ-ശക്തമായ മഴ-ശക്തമായ മഴ- ശക്തമായ മഴ
വയനാട്: അതിശക്തമായ മഴ-ശക്തമായ മഴ-ശക്തമായ മഴ–ശക്തമായ മഴ-ശക്തമായ മഴ
കണ്ണൂര്‍ : ശക്തമായ മഴ-നേരിയ-നേരിയ മഴ -ശക്തമായ മഴ-ശക്തമായ മഴ
കാസറഗോഡ് : ശക്തമായ മഴ-നേരിയ-നേരിയ മഴ -ശക്തമായ മഴ-ശക്തമായ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
- വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
- പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
- മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള് ശ്രദ്ധിക്കുക)
- ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
- ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)
ഇടിമിന്നൽ ജാഗ്രതാനിർദേശം
2024 മെയ് 17, 18 :
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
2024 മെയ് 19,20 :
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാനിര്‍ദേശം
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകാൻ പാടുള്ളതല്ല.
മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.