തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ മാതൃകാതോട്ടം സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് മുഖേന ആനുകൂല്യം നല്കുന്നു. താത്പര്യമുള്ള കര്‍ഷകര്‍ 2024 സെപ്റ്റംബർ 30നകം ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ആനാട് കൃഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ – 8547902569, 9383470151.