Menu Close

തേനീച്ച കൃഷി പരിശീലനം

ഐ സി എ ആർ കൃഷി വിജ്ഞാനകേന്ദ്രം മിത്രനികേതൻ തേനീച്ച കൃഷിയുടെ ദീർഘകാല പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനാട് പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് തേനീച്ച പരിപാലനം എന്ന വിഷയത്തിൽ ദീർഘകാല പരിശീലനകോഴ്സ് ആരംഭിക്കുന്നു. താല്പര്യമുള്ളവർ 2025 ജൂലൈ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി 9446911451 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക. വാട്സ്ആപ്പ് സന്ദേശത്തിൽ കൂടിയും രജിസ്റ്റർ ചെയ്യാവുന്നതുമാണ് . പ്രാരംഭ ക്ലാസ്സ് 2025 ഓഗസ്റ്റ് മാസം 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നതാണ്.