കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. 30000 രൂപയാണ് ഫീസ്. ഫീൽഡ് ട്രെയിനിങ്ങിനു ചിലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 28. ഫോൺ: 8089530650.
തേനീച്ച വളർത്തൽ പരിശീലനം
