ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും ചീപ്പുങ്കല്‍ ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പാദകരെയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ഓഗസ്റ്റ് 9 ന് രാവിലെ 10.00 മണി മുതല്‍ ചീപ്പുങ്കല്‍ ക്ഷീരസംഘം ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദ്ധര്‍ പരിപാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്‍റെ ഗുണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.