Menu Close

കര്‍ഷകര്‍ക്ക് പുരസ്കാരം: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയോടൊപ്പം വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ 2024 ആഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ട് കൃഷിഭവനില്‍ സമര്‍പ്പിക്കണം. 2024 ആഗസ്റ്റ് ആറാം തീയതി മുതല്‍ കൃഷിസ്ഥലപരിശോധന നടത്തേണ്ടതുള്ളതിനാല്‍ അഞ്ചാം തീയതിയ്ക്ക് ശേഷം വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഫോൺ – 9446484939, 9446177424