ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു (നമ്പര്‍ 0477- 2252636). കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ചെറുതന പഞ്ചായത്ത് വാര്‍ഡ് മൂന്നിലും 2024 ഏപ്രിൽ 19 ന് രാവിലെ ആരംഭിച്ചു. കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദ്രുതകര്‍മ്മ സേനകളും പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും പ്രതിരോധ മരുന്നുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.
പക്ഷിപ്പനി: കള്ളിംഗ് ആരംഭിക്കും 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നു
