മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളിൽ നിന്നും 01/04/2025 മുതൽ 31/03/2026 വരെയുള്ള ഒരു വർഷ കാലയളവിൽ ആദായം എടുക്കുവാനുള്ള അവകാശം 24/03/2025-ന് പകൽ 12 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. 1000 രൂപ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നേരിട്ട് ബന്ധപ്പെടുകയോ, 0471-2732962 എന്ന ഫോൺ നമ്പരിൽ വിളിക്കുകയോ ചെയ്യുക.
തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് ഫലവൃക്ഷങ്ങളിൽ നിന്ന് ആദായം എടുക്കുവാൻ ലേലം
