Menu Close

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ബേസിക് ആൻഡ് അലൈഡ് സയൻസസ് ഡിപ്പാർട്‌ട്‌മെൻറിൽ അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌ വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിൽ 28.05.2026 തിയ്യതിയ്ക്കകം deanforestry@kau.in എന്ന ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അഭിമുഖം 03.06.2026 ന് വെള്ളാനിക്കരയിലുള്ള  വനശാസ്ത്ര കോളേജിൽ നടക്കും. ഫോൺ : 0487-2438401.തിരുവനന്തപുരം കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രി ഫാമിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളും കൊത്തു മുട്ടകളും വിൽപ്പനക്ക് ലഭ്യമാണ്. പിടക്കോഴി കുഞ്ഞ് ഒന്നിന് വില 25 രൂപ, പൂവൻ കോഴിക്കുഞ്ഞ് ഒന്നിന് വില 5 രൂപ, കൊത്തുമുട്ട വില ഒന്നിന് 25 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0471 2730804 എന്ന നമ്പരിൽ പ്രവർത്തി ദിവസങ്ങളിൽ  രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടുക.