കാർഷിക സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 21ന് രാവിലെ 9 മണിക്ക് വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ നടക്കുന്ന വാക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. വെബ്സൈറ്റ് – www.kau.in