ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അക്വാകൾച്ചർ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് 20നും 30നും ഇടയ്ക്ക് പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനാർഥികൾ ബി.എസ്.സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസി.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റു പരിശോധന കേന്ദ്രങ്ങളിലുമായിരിക്കും പരിശീലനം. ആറ് പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും. പ്രസ്തുത കാലയളവിൽ പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താത്പര്യമുള്ളവർ 2024 ജൂലൈ 10നു മുമ്പ് നിർദിഷ്ട്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിങ്) കിഴക്കേ കൊടുങ്ങല്ലൂർ, യു.സി കോളജ് പി.ഒ, ആലുവ എന്ന വിലാസത്തിലോ nifamaluva@gmail.com എന്ന ഓഫീസ് ഇമെയിൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷാ ഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.