Menu Close

‘അസിസ്റ്റന്റ് പ്രൊഫസർ’താൽകാലിക നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിൻറെ (കരാർ നിയമനം) താൽകാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 03/06/2025 ന് രാവിലെ 09.30 മണിക്ക് കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kau.in, www.cohvka.kau.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ 0487-2438302 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.